Advertisement

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ടവരെ നാല് ദിവസത്തിനകം രക്ഷപ്പെടുത്തുമെന്ന് സൂചന

July 8, 2018
0 minutes Read
thailand rescue

തായ്‌ലാന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ പരിശീലകനേയും കുട്ടികളേയും നാല് ദിവസത്തിനുള്ളില്‍ രക്ഷിക്കാനാകുമെന്ന് സൂചന. മഴ അല്‍പം മാറി നില്‍ക്കുന്നതിനാല്‍ ഗുഹയ്ക്കുള്ളിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. അടുത്ത ശക്തമാകും മുമ്പ് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗുഹയ്ക്കുള്ളിലേക്ക് വെള്ളം ഇറങ്ങുന്ന വിടവുകള്‍ മൂടുകയാണിപ്പോള്‍. ഗുഹയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് കുഴിച്ച് കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മൂന്ന് മാസം വരെ കഴിയാനുള്ള ഭക്ഷണ സാധനങ്ങള്‍ ഇപ്പോള്‍ ഗുഹയ്ക്ക് അകത്ത് എത്തിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top