Advertisement

നിര്‍ഭയ കേസ്; പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

July 9, 2018
1 minute Read
nirbhaya

നിര്‍ഭയ കേസില്‍ വധ ശിക്ഷ വിധിക്കപ്പെട്ട പ്രതികളുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പോലീസ് ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്. ആറ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി റാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. ഒരു ജുവൈനല്‍ പ്രതിയ്ക്ക് മൂന്ന് വര്‍ഷം തടവും കോടതി വിധിച്ചു. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.  ഇവരില്‍ മൂന്ന് പേരാണ് ഇപ്പോള്‍ ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതികളുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ‍‍ബെഞ്ചാണ് പരിഗണിക്കുന്നത്.
2012ഡിസംബര്‍ 16നാണ് ഓടുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയിലെ ചികിത്സയില്‍ ഇരിക്കെ ഡിസംബര്‍ 29നാണ് മരിച്ചത്.

nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top