മൂന്നുവയസ്സുകാരനെ അച്ഛൻ കാലിൽ തൂക്കി ഓട്ടോയിൽ അടിച്ചു ; വീഡിയോ

മൂന്നുവയസ്സുകാരനെ അച്ഛൻ കാലിൽ തൂക്കി ഓട്ടോയിൽ അടിക്കുന്ന വീഡിയോ പുറത്ത്. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട ഗൗഡ എന്ന യുവാവാണ് സ്വന്തം കുഞ്ഞിനെ ഓട്ടോയിൽ അടിക്കുന്നത്. അയൽവാസികളിലാരോ പകർത്തിയ ആ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുട്ടിയെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
ജുവനൈൽ ജസ്റ്റിസ് ആക്ട്, ചൈൽഡ് കൈയർ ആന്റ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പോലീസ് സ്വമേധായ ഗൗഡയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിതാവ് അപകടകാരിയാണെന്ന് തെളിഞ്ഞതിനാൽ, കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
#WATCH Man in an inebriated state bangs his 3-yr-old son against an auto-rickshaw following a quarrel with his wife. Child handed over to Child Welfare Committee. Case registered under Sec 324 of IPC & Sec 75 of the Juvenile Justice Act; Accused absconding (9.07.18) #Hyderabad pic.twitter.com/8YWjfrEdjN
— ANI (@ANI) July 10, 2018
father bangs his 3 yr old son against an autorickshaw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here