Advertisement

റേഷന്‍ വിതരണത്തിലെ അപാകതകള്‍; പരാതി അറിയിക്കാന്‍ ടെലിഫോണ്‍ സമ്പ്രദായം

July 10, 2018
1 minute Read

റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള പരാതി പറയാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓദ്യോഗിക നമ്പര്‍ നിലവില്‍ വരും. സിവില്‍ സപ്ലൈസ് കമ്മിഷ്ണര്‍ മുതല്‍ റേഷനിംഗ് ഉദ്യോഗസ്ഥര്‍ വരെയുള്ള എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്റെ ഗ്രൂപ്പ് കണക്ഷന്‍ സിം കാര്‍ഡ് അനുവദിച്ചു. ഉദ്ഘാടനം പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി മിനി ആന്റണിക്ക് സിം കാര്‍ഡ് നല്‍കി നിര്‍വഹിച്ചു.

റേഷന്‍ സംബന്ധമായ പരാതികള്‍ ടെലിഫോണില്‍ ലഭിച്ചാല്‍ മൂന്നു ദിവസത്തിനകം പരിഹാരം കാണാന്‍ നിര്‍ദേശിച്ചതായി മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ലഭിക്കുന്ന പരാതികള്‍ രേഖപ്പെടുത്തിവയ്ക്കും. ഔദ്യോഗിക ഫോണ്‍ ഓഫാക്കിവയ്ക്കുകയോ എടുക്കാതിരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുടെ ഫോണ്‍ നമ്പരുകള്‍ അതത് റേഷന്‍ കടകളിലും മറ്റ് ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ അതത് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും. സിവില്‍ സപ്ലൈസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.civilsupplieskerala.gov.in ന്റെ ഹോം മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷനില്‍ നിന്ന് ഫോണ്‍ നമ്പരുകള്‍ ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top