Advertisement

ചൊവ്വയിലേക്ക് പറക്കുന്ന ആദ്യ മനുഷ്യനാണ് ഈ 17 കാരി !

July 12, 2018
1 minute Read
alyssa the first human to go to mars

മറ്റൊരു സംസ്ഥാനത്തോ, രാജ്യത്തോ അതുമല്ലെങ്കിൽ ലോകം ചുറ്റുന്നതോ..അവിടെ തീരുന്നതാണ് നമ്മുടെയെല്ലാം ‘ഉലകം ചുറ്റൽ’ സ്വപ്നം. എന്നാൽ അലീസ എന്ന പതിനേഴുകാരിയുടെ സ്വപ്‌നങ്ങളുടെ അതിർത്തി ഭൂമിയിൽ ഒതുങ്ങുന്നില്ല, അതിന്റെ അറ്റം ചൊവ്വയിലാണ് ! ചൊവ്വയിലേക്ക് പോകുന്ന ആദ്യ വ്യക്തിയാവുകയാണ് അലീസ.

ലൂസിയാനയിലെ ബാറ്റൺ റൂജ് സ്വദേശിനിയായ അലീസയെ ഒരു ബഹിരാകാശ സഞ്ചാരിയാകാൻ പരിശീലിപ്പിക്കുകയാണ് നാസ. 2033 ൽ നടക്കാനിരിക്കുന്ന ആദ്യ ചൊവ്വായാത്രയിൽ അലീസയുണ്ടാകും. ചൊവ്വയിലേക്കുള്ള ആദ്യ ‘ഹ്യൂമൻ മിഷൻ’ ൽ പങ്കാളിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അലീസ. അതിനായി അലീസ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്.

വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അലീസ ഒരു ബഹിരാകാശ സഞ്ചാരിയാകുന്നത് സ്വപ്‌നം കാണുന്നത്. 2008 ൽ യുഎസിന്റെ സ്‌പേസ് ക്യാമ്പിൽ അലീസിയുടെ അച്ഛൻ അലീസയെ ചേർത്തു. യുഎസ്എയിലെ എല്ലാ 14 നാസ വിസിറ്റർ സെന്ററുകളിലും സന്ദർശനം നടത്തുന്ന ആദ്യ വ്യക്തിയും അതുവഴി നാസ പാസ്‌പോർട്ട് പ്രോഗ്രാം പൂർത്തിയാക്കുന്ന ആദ്യ വ്യക്തികൂടിയാണ് അലീസ.

വെറും 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ് പോസും അക്കാദമയിലേക്ക് അലീസയ്ക്ക് പ്രവേശനം ലഭിക്കുന്നതും അവിടെ നിന്ന് ബിരുദം നേടുന്നതും.

ആസ്ട്രണൗട്ട് ട്രെയിനിങ്ങിനൊപ്പം തന്നെ ഇംഗ്ലീഷ്, ചൈനീസ്, ഫ്രെഞ്ച്, സ്പാനിഷ് എന്നീ നാല് ഭാഷകളും പഠിച്ച് അലീസ ആദ്യഘട്ടം പൂർത്തിയാക്കി. ശേഷം അലീസയ്ക്ക് റോക്കറ്റ് ലൈസൻസ് ലഭിച്ചു. നിലവിൽ പൈലറ്റ് ലൈസൻസ്, അണ്ടർവാട്ടർ സർവൈവൽ ട്രെയിനിങ്ങ്, സ്‌കൂബ ഡൈവിങ്ങ് സെർട്ടിഫിക്കേഷൻ എന്നിവയ്ക്കായുള്ള തയ്യറെടുപ്പിലാണ് അലീസ.

ചൊവ്വയിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് തുടങ്ങി നിരവധി സങ്കീർണതകൾ നിറഞ്ഞ ഉദ്യമത്തിനാണ് അലീസ തയ്യാറെടുക്കുന്നത്. രണ്ട് മുതൽ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്നതാണ് ഈ മിഷൻ.

ഈ യാത്രയിലുടനീളം അച്ഛനായിരുന്നു അലീസയുടെ ഏറ്റവും വലിയ സപ്പോർട്ട്. ‘ ഈ ഭൂമി തന്നെ വിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് പറക്കുന്ന ഒരു കുഞ്ഞിനേയാകും ഞാൻ വളർത്തുന്നതെന്ന ചിന്ത ഒരിക്കൽപോലും എന്റെ മനസ്സിൽ ഇല്ലായിരുന്നു. ഒരു ഇരുപത് വർഷം കൂടി അവളെ എനിക്ക് കാണാൻ സാധിക്കും, അതു കഴിഞ്ഞ് ഒരിക്കലും ഞാൻ അവളെ കാണില്ലായിരിക്കാം. അത് പ്രയാസമാണ്. പക്ഷേ അവൾക്ക് അതാണ് താൽപര്യമെങ്കിൽ ഞാൻ അതിന് സപ്പോർട്ട് ചെയ്യണം.’ – അലീസയുടെ അച്ഛൻ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top