ജപ്പാനിൽ വെള്ളപ്പൊക്കം; മരണസംഖ്യ 176 കടന്നു

ജപ്പാനിൽ കനത്തമഴയേയും വെള്ളപ്പൊക്കത്തേയും തുടർന്ന് മരിച്ചവരുടെ എണ്ണം 176 കടന്നു. ജപ്പാനിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ പ്രധാനമന്ത്രി ഷിൻസോ ആബെ സന്ദർശിച്ചു. ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
36 വർഷങ്ങൾക്ക് ശേഷം രാജ്യത്തുണ്ടായ ഗുരുതരമായ പ്രകൃതി ദുരന്തത്തിൽ 176 പേർ മരണത്തിനിടയായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചത്. മരണ സംഖ്യ കൂടിയതിനു പുറമെ പലരുടെയും ആരോഗ്യനിലയും മോശമാണ്. ഒപ്പം വീണ്ടും വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here