Advertisement

‘റയല്‍ ആരാധകര്‍ അറിയാന്‍’; റോണോയെ കുറിച്ച് മാര്‍സലോ പറയുന്നത് ഇങ്ങനെ:

July 12, 2018
17 minutes Read

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് വര്‍ഷത്തെ റയല്‍ വാസം അവസാനിപ്പിച്ച് യുവന്റസിലേക്ക് ചേക്കേറിയ വാര്‍ത്ത റയല്‍ മാഡ്രിഡ് ആരാധകരെ ഏറെ വിഷമിപ്പിച്ചു. ക്രിസ്റ്റ്യാനോ റയലിലുള്ളതുകൊണ്ട് റയല്‍ ഫാന്‍സ് ആയവരാണ് ഭൂരിഭാഗം ആരാധകരും. അതിനുമപ്പുറം എല്ലാ റയല്‍ ആരാധകരും ആഘോഷിക്കുന്ന ഒരു കൂട്ടുക്കെട്ട് ആ ക്ലബിലുണ്ടായിരുന്നു. റോണോ ക്ലബ് വിടുമ്പോള്‍ ആ കൂട്ടുക്കെട്ടും പിരിയുകയാണ്. റൊണാള്‍ഡോ – മാര്‍സലോ കൂട്ടുക്കെട്ടിന് കാല്‍പന്ത് ലോകത്ത് പ്രത്യേക വിശേഷണത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോ ക്ലബ് വിട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നത്. അതിന് പിന്നാലെ റോണോയുടെ വിടവാങ്ങലിനെ കുറിച്ച് ഹൃദയഭേദകമായ വാക്കുകളിലൂടെ മാര്‍സലോ പ്രതികരിച്ചിരിക്കുകയാണ്.

മാര്‍സലോയുടെ വാക്കുകള്‍ ഇങ്ങനെ:

“ഞാനൊരിക്കലും പ്രതീക്ഷിച്ചല്ല ഈ ദിവസം വരുമെന്ന്. പക്ഷേ ജീവിത്തതിൽ ഒന്നും ശാശ്വതമല്ല, ഈ പുതിയ വഴിയിൽ നീ സന്തോഷവാനാണെന്ന് കരുതുന്നു. കഴിഞ്ഞ 10 വർഷമായി സന്തോഷത്തിൽ, വിജയത്തിലും, പരാജയത്തിലും മറ്റ് നല്ല നിമിഷങ്ങളിലുമെല്ലാം ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നു. നിന്നിൽ നിന്നും ഞാൻ കുറേ കാര്യങ്ങൾ പഠിച്ചു. നിന്റെ അർപ്പണമനോഭാവമാണ് ഒരു കായിക താരത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ കാര്യം…”

Who knew huh Cris!!!
It’s bro it’s time to say later…
I swear I had no idea that day would come!
But nothing in this life is forever, I hope u are very happy on your new walk.
It was almost 10 years on your side, 10 years of joy, good football, victories, defeats and wonderful moments!
I learned a lot from you, your dedication is the most bizarre thing I saw in an athlete.
All the best to you and your beautiful family!
I’m going to miss our reviews before the games when you hit the results and before the finals we reassured with your experience and affection with the youngest!
I am proud to have played with you not because you are the greatest player of p #RR % all and yes by the person q you are!!!
When I stop playing I will sit in the bar and have a beer and I will tell vaaarias stories and show all our photos ?
Already we are together again ?❤️

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top