കോട്ടയത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

കോട്ടയം ചാന്നാനിക്കാട്ടിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച നിലയിൽ. ഇടയാടിക്കരോട്ട് ശിവരാമൻ ആചാരിയെയാണ് വെട്ടേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാമൻ ആചാരിയുടെ മകൻ രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മനോദൗർബല്യമുള്ള ആളാണ് രാജേഷ്.
ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്. അടുക്കളയിലാണ് മൃതദേഹം കിടന്നിരുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മറ്റൊരു വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. ഇന്നലെ വീട്ടിലെത്ത രാജേഷിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകണമെന്ന് ശിവരാമൻ ആചാരി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ശിവരാമൻ ആചാരിയുടെ ഭാര്യയും മകളും കിടപ്പ് രോഗികളാണ്. ഇക്കാരണം കൊണ്ട് തന്നെ കൊലപാതക വിവരം പുറത്തറിയാൻ ഏറെ വൈകി. നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here