Advertisement

നീനുവിന് മാനസിക രോഗമില്ല : ഡോക്ടറുടെ മൊഴി പുറത്ത്

July 14, 2018
0 minutes Read
NEENU

കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് മാനിൃസിക രോഗമില്ലെന്ന് ഡോക്ടർ. നീനുവിന് മാനസിക രോഗമാണെന്നായിരുന്നു നീനുവിന്റെ മാതാപിതാക്കളുടെ വാദം. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂരാണ് മജിസ്‌ട്രേറ്റ് കോടതിയിൽ നീനുവിന് അനുകൂലമായി മൊഴി നല്കിയത്.

നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കി. നീനുവിനെ മൂന്നുതവണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നും എന്നാൽ നീനുവിന് ഒരു പ്രശ്‌നവും ഉണ്ടായതായി തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

തനിക്ക് ഒരു പ്രണയമുണ്ടെന്നും അതിൽ നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടർ ഓർത്തെടുക്കുന്നു. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകൾ മുടക്കിയാൽ പ്രശ്‌നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ട് നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top