പാകിസ്ഥാനിൽ ഇരട്ട സ്‌ഫോടനം; 128 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഇരട്ട സ്‌ഫോടനം. സ്‌ഫോടനത്തിൽ 128 പേർ കൊല്ലപ്പെട്ടു. ജൂലൈ 25ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഖൈബർ പഖ്തൂൻഖ്വ മേഖലയിലും ബലൂചിസ്താൻ പ്രവിശ്യയിലും പ്രചാരണ റാലിക്കിടെയാണ് സ്‌ഫോടനങ്ങൾ നടന്നത്. 150ലേറെ പേർക്ക് പരിക്കേറ്റിറ്റുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ ഏറ്റെടുത്തു.
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബന്നു ജില്ലയിൽ ഖൈബർ പഖ്തൂൻഖ്വ മുൻ മുഖ്യമന്ത്രിയും ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം ഫസൽ (ജെ യു ഐ എഫ്) സംഘടനയുടെ നേതാവുമായ അക്‌റം ദുരാനിയുടെ വാഹനവ്യൂഹത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ ആണ് ദുരാനിയുടെ എതിരാളി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here