Advertisement

‘പ്രണയിക്കുന്നവര്‍ക്ക് കാവല്‍’; സംസ്ഥാനത്ത് ‘പ്രണയ സംരക്ഷണ സേന’ വരുന്നു

July 14, 2018
1 minute Read
lovers

കേരളത്തില്‍ ‘പ്രണയ സംരക്ഷണ സേന’ വരുന്നു. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൗവ് കമാന്‍ഡോസ് ആണ് ഈ നീക്കത്തിന് പിന്നില്‍. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും പത്തുപേരെ ഉള്‍പ്പെടുത്തിയാവും സേനയുണ്ടാക്കുക. അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി, പ്രണയിക്കുന്നവര്‍ക്ക് കാവലാകുകയാണ് സംഘടനയുടെ ലക്ഷ്യം. രാജ്യത്താകെ 52,000 പ്രണയവിവാഹങ്ങള്‍ നടത്തികൊടുത്ത സംഘടനയാണിത്. സേന രൂപീകരിക്കുന്നതിന് മുന്‍പായി കോഴിക്കോട് വെസ്റ്റ് ഹില്‍ പോളിടെക്‌നിക്ക് ഹാളില്‍ ഈ മാസം 22 ന് ഇവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top