‘കൂള്‍…കൂള്‍…കൂള്‍ മാസ്’; ധോണി പതിനായിരം റണ്‍സ് ക്ലബില്‍

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ഇനി ധോണിയും. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടം നേടുന്ന ഇന്ത്യയുടെ നാലാമത്തെ താരമായി മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടയിലാണ് ധോണിയുടെ ഈ സ്വപ്‌ന നേട്ടം. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ 10000 റണ്‍സ് ക്ലബിലെത്തുന്ന 12 -ാം താരമാണ് ധോണി ഇന്ത്യന്‍ ടീമിലെ നാലാം താരവും. 320 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ ഈ നേട്ടം. 51.5 ശരാശരിയില്‍ ഈ നേട്ടത്തിലെത്തിയെന്നതാണ് ധോണിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ധോണിയടക്കമുള്ള ഈ നാല് പേരും ഇന്ത്യയുടെ നായകന്‍മാരുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here