രണ്ടാം ഏകദിനം ഇംഗ്ലണ്ടിന്

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പര സമനിലയില്‍ (1-1). ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. ഇതോടെ മൂന്നാം ഏകദിനം ഇരു ടീമുകള്‍ക്കും നിര്‍ണായകം. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 86 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 രണ്‍സ് സ്വന്തമാക്കിയിരുന്നു. 116 പന്തില്‍ നിന്ന് 113 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിനായി മികച്ച പോരാട്ടം കാഴ്ചവെച്ചത്. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ 53 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും 236 റണ്‍സിനിടയില്‍ നഷ്ടപ്പെടുകയായിരുന്നു. സുരേഷ് റെയ്‌ന (46), വിരാട് കോഹ്‌ലി (45) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിന് വേണ്ടി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here