സിനിമാ ഡയലോഗില്‍ നടീനടന്മാര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് കോടതി

സിനിമയിലെ സീരിയലിലോ പറയുന്ന ഡയലോഗുകളില്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ഹൈക്കോടതി. ‘സേക്രഡ് ഗെയിംസ്’ എന്ന പരമ്പരയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കെതിരായി വന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. കോണ്‍ഗ്രസ് ലീഗല്‍ സെല്‍ പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ എങ്ങനെയാണ് അഭിനേതാക്കള്‍ കക്ഷികളാകുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ചന്ദ്ര ശേഖര്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.എല്ലാ എപിസോഡും പുറത്ത് വിട്ടതിന് ശേഷം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ കാര്യമുണ്ടോ എന്നും കോടതി ചോദിച്ചു. കേസ് 19ന് വീണ്ടും പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here