ചെന്നൈയില്‍ കൂട്ടബലാത്സംഗം ചെയ്തത് ബധിര ബാലികയെ

ചെന്നൈ അയനാപുരത്ത് കൂട്ടമാനഭംഗം ചെയ്യപ്പെട്ടത് ബധിര ബാലിക. ഏഴ് മാസത്തോളമായി സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പതിനേഴ്പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. ഫ്ളാറ്റിലെ തന്നെ പ്ലംബിംഗ് തൊഴിലാളിയായ സുരേഷാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിയുടെ മോശം ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് പതിനൊന്ന് വയസ് മാത്രമേയുള്ളൂ
മയക്ക് മരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഉണ്ട്. ജനുവരി മാസം മുതലാണ് പീഡിപ്പിച്ചത്. ഇവര്‍ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം ഫ്ലാറ്റുകളാണ് ഉള്ളത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്. അയനാപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനടക്കമുള്ളവരാണ് ഈ കേസില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്.
gang rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here