കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ്; പാക്കിസ്ഥാന്റെ മറുപടി ഇന്ന്

ഇന്ത്യന്‍ നാവിക സേനയുടെ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സംബന്ധിട്ട് ഇന്ത്യയ്ക്ക് നല്‍കാനുള്ള മറുപടി പാക്കിസ്ഥാന്‍ ഇന്ന് രാജ്യാന്തര കോടതിയില്‍ സമര്‍പ്പിക്കും. 400പേജുകള്‍ അടങ്ങിയ മറുപടിയാണിത്. അറ്റോര്‍ണി ജനറല്‍ ജാവേദ് ഖാലിദ് ഖാന്‍ അടങ്ങിയ സംഘമാണ് മറുപടി തയ്യാറാക്കിയത്. ഏപ്രില്‍ 17ലെ ഇന്ത്യയുടെ വാദങ്ങള്‍ക്കുള്ള മറുപടിയാണിത്. ഈ മറുപടി ലഭിച്ച ശേഷം അടുത്ത വാദത്തിന്റെ തീയ്യതി പ്രഖ്യാപിക്കും. കഴിഞ്ഞ മേയിലാണ് പാക്കിസ്ഥാന്റെ വധ ശിക്ഷാ നടപടിയ്ക്ക് എതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചത്. കേസില്‍ അന്തിമ തീരുമാനമാകുന്നത് വരെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here