കൊല്ലത്ത് സ്‌കൂളിലെ ജലസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികൾ ചത്തനിലയിൽ

കൊല്ലം കൊട്ടാരക്കരയിലെ പടിഞ്ഞാറ്റിൻകര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ളസംഭരണിയിൽ ഒൻപത് നായ്ക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്‌കൂളിലെ ചെറിയ ജലസംഭരണിയിൽ കണ്ടെത്തിയത്.
നഴ്‌സറി വിദ്യാർഥികൾക്ക് വെള്ളമെടുക്കുന്നതിനും വേനൽക്കാലത്ത് ജലശേഖരണത്തിനുമായി പ്രത്യേകം സ്ഥാപിച്ചതായിരുന്നു സംഭരണി. ടാങ്കിൽ ജലം നിറയ്ക്കുന്നതിനുമുൻപ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗൺസിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here