‘നാളെ കെവിനെ പോലെ ഞാൻ പോസ്റ്ററിൽ ഒതുങ്ങും’ ; മിശ്രവിവാഹിതരായ നവ ദമ്പതികൾക്ക് എസ്ഡിപിഐയിൽ നിന്നും വധഭീഷണി

പ്രണയവിവാഹം ചെയ്തതിന്റെ പേരിൽ നവദമ്പതികൾക്ക് എസ്ഡിപിഐയിൽ നിന്ന് വധഭീഷണി. ഹാരിസൺ എന്ന യുവാവാണ് തനിക്ക് ഭാര്യയുടെ വീട്ടിൽ നിന്നും എസ്ഡിപിഐക്കാരിൽ നിന്നും വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നത്.
ജാതിയും മതവും നോക്കിയല്ല തങ്ങൾ പ്രണയിച്ചതെന്നും മതം മാറാൻ തങ്ങൾ പരസ്പരം നിർബന്ധിക്കുന്നില്ലെന്നും ഷഹാനയും ഹാരിസും പറയുന്നു.
‘ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. എസ്ഡിപിഐയും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..’ ഹാരിസൺ ഫേസ്ബുക്കിൽ കുറിക്കുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും ആറ്റിങ്ങൽ പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here