Advertisement

സര്‍വകക്ഷി സംഘത്തിനോട് മോദി കാണിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനം: പിണറായി വിജയന്‍

July 20, 2018
0 minutes Read
pinarayi vijayan 1

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തോട് സ്വീകരിച്ച നിലപാട് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി സംഘത്തോടുള്ള നിലപാട് തൃപ്തികരമല്ലെന്നും പിണറായി പറഞ്ഞു.

കേന്ദ്രസഹായമില്ലാതെ കേരളത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. മോദി ഇന്നലെ സ്വീകരിച്ച നിലപാട് കേരളത്തിലെ പൊതുതാല്‍പര്യത്തിനെതിരായ നടപടിയാണ്. കേരളം ഉന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ പോലും അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഭക്ഷ്യവിഹിതം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം പോലും അംഗീകരിക്കാന്‍ മോദി തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്നലെയായിരുന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തിന് ആവശ്യമായ പ്രധാനകാര്യങ്ങളിലെല്ലാം പ്രധാനമന്ത്രി നിരാശജനകമായ നിലപാടാണ് സ്വീകരിച്ചതെന്ന് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും കഴിഞ്ഞ ദിവസം ഒരുപോലെ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top