കൊച്ചിയില്‍ റോഡിലെ കുഴികളടച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍

ഇത് ജോബ്. കൊച്ചിയിലെ ഓട്ടോഡ്രൈവരാണ്. കുമ്പളങ്ങി സ്വദേശി. ഇന്ന് രാവിലെ ഓട്ടത്തിനൊന്നും പോകാതെ മറ്റൊരു പണിയിലായിരുന്നു ജോബ്. അധികൃതര്‍ കണ്ടിട്ടും കാണാതെ പോയ കുഴികളയ്ക്കുന്നതായിരുന്നു ആ പണി. പള്ളുരുത്തി, കച്ചേരിപ്പടി ജംഗ്ഷനിലെ കുഴിയാണ് ഈ ചേട്ടന്‍ അടച്ചത്.സിവില്‍ പോലീസ് ഓഫീസറായ ഷൈനോജാണ് ജോബിന്റെ നന്മയെ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊറ്റക്കുഴിയില്‍ വെച്ചു ഇതുപോലൊരു കുഴിയില്‍ വണ്ടി മറിഞ്ഞ് ഒരു പയ്യന്‍ ജോബിന്റെ കയ്യില്‍ കിടന്ന് മരിച്ചെന്നും അതിന് ശേഷമാണ് ഇത്തരത്തില്‍ കുഴികള്‍ അടക്കാന്‍ തുടങ്ങിയതെന്നും ജോബ് ഷൈനോജിനോട് വെളിപ്പെടുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here