ചരക്ക് ലോറി സമരം തുടങ്ങി; പച്ചക്കറിയ്ക്ക് തീവില

ചരക്കുലോറി സമരം തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും പച്ചക്കറികള്‍ക്ക് തീവില. കൊച്ചിയില്‍ വള്ളിപ്പയറിന് 80 മുതല്‍ 100രൂപ വരെയാണ് ഈടാക്കുന്നത്. മറ്റിനങ്ങള്‍ക്കും വ്യാപകമായി വില വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വർധന, അന്യായ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ചരക്ക് ലോറി ഉടമകൾ അനിശ്ചിതകാല സമരം തുടങ്ങുന്നത്. ദേശീയ തലത്തില്‍ നടക്കുന്ന സമരമാണിത്. ഇന്നലെ അര്‍ദ്ധ രാത്രി മുതലാണ് സമരം ആരംഭിച്ചത്. ഇന്ന് സംസ്ഥാനത്ത് പൂര്‍ണ്ണമായും ചരക്ക് നീക്കം സ്തംഭിക്കും.ഇതോടെ പച്ചക്കറികളുടെ വില ഇരട്ടിയായേക്കുമെന്നാണ് സൂചന.
ഇന്ധന ടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, ഒാക്സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. അന്തർസംസ്ഥാന ചരക്ക് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങൾ ജൂലൈ 18 മുതൽ തന്നെ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കയറ്റുന്നത് നിറുത്തി വച്ചിരിക്കുകയാണ്.
long bean
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here