ലക്ഷ്മിവരതീര്‍ത്ഥയുടെ മരണം; മഠം പരിചാരക കസ്റ്റഡിയില്‍

ഷിരൂര്‍ മഠാധിപതി ലക്ഷ്മി വര തീര്‍ത്ഥ സ്വാമിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന സൂചനയെ തുടര്‍ന്ന് പോലീസ് മഠം പരിചാരകയെ കസ്റ്റഡിയില്‍ എടുത്തു. സ്വാമിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സ്ത്രീയാണിത്. ശനിയാഴ്ച കസ്റ്റഡിയില്‍ എടുത്ത ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സ്വാമി കഴിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുമായി സ്വാമിയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. കിന്നിമുള്‍ക്കിയില്‍ ഇവര്‍ക്ക് വീട് വച്ച് കൊടുത്ത സ്വാമി ഇവര്‍ക്കായി കാറും വാങ്ങി നല്‍കിയിട്ടുണ്ട്.റിയല്‍ എസ്റ്റേറ്റ് വ്യാപാരികളുമായി സ്വാമിയിക്ക് ബന്ധമുണ്ടായിരുന്നു.
ഷിരൂര്‍ മഠം ഇപ്പോള്‍ പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലാണ്. സ്വാമിയുടെ മുറി പൂട്ടി സീല്‍ ചെയ്തു. സിസിടിവികള്‍ പരിശോധിച്ചതില്‍ പ്രകാരം സ്വാമി മരിച്ച ദിവസം ഈ സ്ത്രീയുടെ കാറ് അവിടെ എത്തിയിട്ടുണ്ട്. കടുത്ത ഛര്‍ദ്ദിയും വയറുവേദനയുമായാണ് സ്വാമിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് സ്ത്രീകളുമായി ലക്ഷ്മി വര തീര്‍ത്ഥയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ തീര്‍ത്ഥ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Lakshmivara Tirtha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here