Advertisement

വാക്ക് പാലിച്ചു, ലിനിയുടെ ഭര്‍ത്താവ് ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍: സര്‍ക്കാറിന് നന്ദി അറിയിച്ച് സജീഷ്

July 23, 2018
0 minutes Read
kerala govt grants 10 lakhs each to lini kids and offers job to husband

നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഇന്നു സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിക്കു ചേര്‍ന്നു. പേരാമ്പ്ര കുത്താളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് സജീഷ് ജോലിയില്‍ പ്രവേശിച്ചത്.

ആരോഗ്യവകുപ്പിലെ ജോലിയില്‍ ചേരാന്‍ രാവിലെ ഒന്‍പതരയോടെ സജീഷ് എത്തിയിരുന്നു. ലിനി ജോലി ചെയ്ത വകുപ്പില്‍ തന്നെ ക്ലര്‍ക്കായി ജോലി കിട്ടിയതില്‍  സന്തോഷമെന്ന് സജീഷ് പറഞ്ഞു. പുതിയ ജോലി സ്ഥലത്ത് സജീഷിന് എല്ലാ പിന്തുണയുമായി സഹപ്രവര്‍ത്തകരും മേലധികാരികളും എത്തി.

ചെമ്പനോട്ടെ വീട്ടില്‍ നിന്ന് 9 കിലോമീററര്‍ മാത്രം ദൂരമേ  ജോലി സ്ഥലത്തേക്കുള്ളു. ലിനിയുടെ  അമ്മയും സഹോദരിയും  കുട്ടികളെ നോക്കാനായി വീട്ടിലുണ്ട്.

വാക്ക് പാലിച്ച സംസ്ഥാന സര്‍ക്കാറിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് സജീഷ് പറഞ്ഞു. ഒരു തറവാട്ട് കാരണവരുടെ സംരക്ഷണമാണ് കേരളാ സര്‍ക്കാര്‍ നല്‍കിയതെന്നും സജീഷ് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top