വള്ളം മറിഞ്ഞ് മാധ്യമ സംഘത്തെ കാണാതായ സംഭവം; ഒരാളുടെ മൃതദേഹം ലഭിച്ചു

കോട്ടയം കടുത്തുരുത്തിയില്‍ വള്ളം മറിഞ്ഞ് മാധ്യമ സംഘത്തെ കാണാതായ സംഭവത്തില്‍ ഒരു മൃതദേഹം ലഭിച്ചു. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്റെ മൃതദേഹമാണ് ലഭിച്ചത്. മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിബിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെയാണ് ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രീധരന്‍ നമ്പൂതിരി, ക്യാമറാമാന്‍ അഭിലാഷ് നായര്‍, വള്ളം നിയന്ത്രിച്ചിരുന്ന അനീഷ് എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുണ്ടാറിലെ വെള്ളപ്പൊക്കം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി മടങ്ങിപ്പോകും വഴിയായിരുന്നു അപകടം. കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണാ അപകടം നടന്നത്. എഴുമാന്തുരുത്തില്‍ ഇവര്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് അടുത്തേക്ക് മടങ്ങുകയായിരുന്നു സംഘം.
saji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here