ജലനിരപ്പ് എട്ടടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കും

മഴയും നീരുറവയും കാരണം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. എട്ടടികൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കാനാണ് തീരുമാനം. ചരിത്രത്തില്‍ ഇതുവരെ രണ്ട് തവണയേ ഡാം തുറന്നിട്ടുള്ളൂ. അത് 1981 ഒക്ടോബര്‍ 22നും, 1992 ഒക്ടോബര്‍ 11നുമാണ് ഡാം തുറന്നത്. രണ്ട് തവണയും ഒക്ടോബര്‍ മാസത്തിലാണ് ഡാം തുറന്നത്. മണ്‍സൂണ്‍ പകുതിയില്‍ ഡാം തുറന്നാല്‍ അത് പുതിയ ചരിത്രമാകും. തുലാ മഴയില്‍ മാത്രമാണ് രണ്ട് തവണയും ഡാം തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ ഡാം തുറക്കും മുമ്പ് ഇടുക്കി ഡാം തുറക്കുന്നതും ചരിത്രമാണ്.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷി. 2400അടിയായാല്‍ തുറക്കാനാണ് വൈദ്യുത ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. 14.412 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയില്‍ ഇന്നലെത്തെ ഉത്പാദിപ്പിച്ചത്.
dam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here