ജിഎസ് ടി ഒഴിവായാലും സാനിറ്ററി നാപ്കിനുകൾക്ക് കുറയുക ഒന്നര രൂപ മാത്രം

ഏറെ നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയത് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ ജിഎസ്ടിയിൽ നിന്നൊഴുവാക്കിയിട്ടും നാപ്കിന്റെ വിലയിൽ കാര്യമായ മാറ്റം ഉണ്ടകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സാനിറ്ററി നാപ്കിനുകൾക്ക് ഉണ്ടായിരുന്ന 12 ശതമാനം നികുതി ഒഴിവാക്കിയെങ്കിലും ഒന്നര ശതമാനം മാത്രം വിലക്കുറവാണ് ഇതുവഴി ലഭ്യമാവുക.അതായത് വില 1 .20 രൂപ മുതൽ 1 .50 രൂപ വരെ കുറയാൻ സാധ്യതയുള്ളൂ എന്നാണ് കമ്പനികൾ പറയുന്നത്. 100 വില ഉള്ള നാപ്കിൻ പായ്ക്കിന് 12 രൂപ കുറയുമെന്ന പ്രതീക്ഷ വേണ്ട.
കമ്പനികൾ വില കൂട്ടുന്നതിനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. നേരത്തെ പല ഉത്പന്നങ്ങളുടെയും ജി എസ് ടി കുറച്ചുവെങ്കിലും ഉപഭോക്താക്കൾക്ക് അതുകൊണ്ട് നേട്ടമുണ്ടായില്ല. കാരണം ഉത്പാദകർ വില കൂട്ടിയതാണ്. നാപ്കിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുക എന്നത് ഇതിലൂടെ വ്യക്തമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here