പെണ്‍കുട്ടിയെ കൊണ്ട് സ്ക്കൂട്ടറോടിപ്പിച്ച് പിതാവിന്റെ അതിസാഹസികത

പെണ്‍കുട്ടിയെ കൊണ്ട് സ്ക്കൂട്ടറോടിപ്പിച്ച് പിതാവിന്റെ അതിസാഹസികത!! കൊച്ചി ഇടപ്പള്ളിയില്‍ നടന്ന സംഭവമാണെന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പെണ്‍കുട്ടിയ്ക്ക്പൂര്‍ണ്ണമായും സ്ക്കൂട്ടറിന്റെ നിയന്ത്രണം വിട്ട് കൊടുത്താണ് അച്ഛന്‍ പുറകില്‍ ഇരിക്കുന്നത്. അഞ്ചോ ആറോ വയസ് പ്രായം വരുന്ന കുട്ടിയാണ് മുന്‍വശത്ത് നിന്ന് വണ്ടിയോടിക്കുന്നത്. അതിന് പുറകിലായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ ഒരു കൈകുഞ്ഞിനേയും കാണാം. ഏറ്റവും പുറകിലിരിക്കുന്ന അമ്മ കുട്ടിയുടെ പ്രവൃത്തി ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ്.
അച്ഛന്റെ ഒരു സഹായവും ഇല്ലാതെയാണ് കുട്ടി വണ്ടിയോടിക്കുന്നത്.കുട്ടി അമിതമായി ആക്സിലറേറ്റര്‍ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. സ്ക്കൂട്ടറിനെ പിന്തുടര്‍ന്ന് എത്തിയ കാര്‍ യാത്രക്കാരാണ് ഇവരുടെ സാഹസികത ഷൂട്ട് ചെയ്തത്. ഇവര്‍ ചോദ്യം ചെയ്യുന്നതിന് പിന്നാലെ പിതാവ് വണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും വീഡിയോയില്‍ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here