മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിന് നടക്കും

നിപ രോഗഭീതിയെ തുടര്‍ന്ന് മാറ്റിവെച്ച കമ്പനി/ ബോര്‍ഡ്/ കോര്പ്പറേഷന് അസിസ്റ്റന്റ് പരീക്ഷ ഓഗസ്റ്റ് അഞ്ച് ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. മുമ്പ് അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ രജിസ്റ്റര്‍ നമ്പരുകള്‍ക്കോ മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു.
കമ്പനി / കോര്പ്പറേഷന് അസിസ്റ്റന്റിന്റെ രണ്ട് കാറ്റഗറികള്‍ക്ക് പുറമേ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (കാറ്റഗറി 534/ 2017) , കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനിയില്‍ ജൂനിയര്‍ അസിസ്റ്റന്റ് എന്നിവയ്ക്കുമായി പൊതുപരീക്ഷയാണ് നടത്തുന്നത്. നാലിനും കൂടി 12.70 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 4,98,945 പേരാണ് പരീക്ഷയെഴുതുമെന്ന് ഉറപ്പ് നല്‍കിയത്. അവര്‍ക്കുള്ള സജ്ജീകരണങ്ങള്‍ മാത്രമേ പി.എസ്.സി ഒരുക്കിയിട്ടുള്ളൂ. 14 ജില്ലകളിലായി 2086 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here