ആര്‍ എസ് ശര്‍മ്മയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ

ട്രായ് ചെയർമാൻ ആർ എസ് ശർമ്മയുടെ സ്വകാര്യ വിവരങ്ങൾ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ. കഴിഞ്ഞ ദിവസമാണ്ആധാറിന്‍റെ സുരക്ഷിതത്വത്തില്‍ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ശര്‍മ്മ ആധാര്‍ നമ്പര്‍ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു.ഗൂഗിളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ ഉള്ള വിവരങ്ങൾ സേര്‍ച്ച് ചെയ്തെടുത്ത വിവരങ്ങളാണിതെന്നാണ് യുഐഡിഎഐ വ്യക്തമാക്കുന്നത്. വർഷങ്ങളായി പൊതുസേവന രംഗത്തുള്ള ശർമയുടെ വിവരങ്ങൾ ഒട്ടേറെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും ആധാറിന്റെ സഹായമില്ലാതെ തന്നെ അവയെല്ലാം കണ്ടെത്താമെന്നും ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
ദി പ്രന്‍റ്.ഇന്‍ ന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ശര്‍മ്മ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തിയത്. അഭിമുഖത്തിന് പിന്നാലെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഒരാള്‍ കമന്റ് ചെയ്തു. ഇതിന് പിന്നാലെ ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കാൻ ആധാർ വിരോധികളെ വെല്ലു വിളിക്കുകയും ചെയ്തു. നിയമ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഉറപ്പും നല്‍കി. ഇതിന് പിന്നാലെ ഹാക്കര്‍മാര്‍ വിവരങ്ങള്‍ പുറത്ത് വിടുകയായിരുന്നു. ശർമയുടെ പാൻ കാർഡ് വിവരങ്ങൾ കിട്ടിയതായി ഫ്രഞ്ച് സൈബർ വിദഗ്ധൻ ഇല്ല്യോട്ട് ആന്‍ഡേഴ്സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here