ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു; ഇപ്പോഴത്തെ റീഡിങ്- 2394.86

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. വൈകീട്ട് അഞ്ച് മണിക്ക് രേഖപ്പെടുത്തിയ റീഡിങില്‍ 2394.86 അടിയാണ ജലനിരപ്പ്. 2395 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കും ( ഓറഞ്ച് അലര്‍ട്ട്). ഇന്ന് മൂന്ന് മണിക്ക് രേഖപ്പെടുത്തിയ റിഡിങ് 2394.80 ആയിരുന്നു. 0.14 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് 2399 അടിയായാല്‍ അതിജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി റെഡ് അലര്‍ട്ട് നല്‍കും. മൈക്കിലൂടെയും നേരിട്ടും ഈ നിര്‍ദേശം നല്‍കും. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here