ഇടുക്കിയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; അവധിയിലായിരിക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് തിരികെയെത്താന്‍ നിര്‍ദേശം

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്. ഏത് സമയത്തും ഡാം തുറക്കാന്‍ സാധിക്കും വിധം സജ്ജീകരണങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടത്തിയതായി മന്ത്രി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അവധിയില്‍ പോയിരിക്കുന്ന എല്ലാ റവന്യു ഉദ്യോഗസ്ഥരും തിരിച്ചെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.42 അടിയിലേക്ക് എത്തിയിട്ടുണ്ട് (12 മണിക്ക് രേഖപ്പെടുത്തിയ അളവ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here