ഇടുക്കി ഡാം തുറന്നാല്‍; ഈ നമ്പറുകള്‍ ഓര്‍ത്തുവയ്ക്കാം

ഇടുക്കി ഡാമില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ഉയരുന്ന അവസ്ഥയില്‍ ഈ നമ്പറുകള്‍ ഓര്‍ത്ത് വയ്ക്കാം. ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മഴയും നീരൊഴുക്കും കുറഞ്ഞാല്‍ ഡാം തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ന്നാം ഘട്ട സുരക്ഷാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് ശേഷം പകൽ സമയത്ത് മാത്രമേ ആവശ്യമെങ്കിൽ ഷട്ടറുകൾ തുറക്കൂ.
എറണാകുളം
0484 2423513
7902200300
79 02200400ഇടുക്കി
0486 2233111
9061566111
9383463036തൃശൂർ
0487 2362424
9447074424
സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അധികൃതരെ അറിയിക്കണം. ജാഗ്രത നിർദ്ദേശം സാങ്കേതിക നടപടിക്രമം മാത്രമാണെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. മഴ വീണ്ടും ശക്തമായി ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി ജില്ലാ ഭരണകൂടം പ്രദേശവാസികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചെറുതോണി മുതൽ പനങ്കുട്ടി വരെയുള്ള പെരിയാറിന്റെ തീരത്തുള്ള നൂറോളം കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here