പീഡനക്കേസ് പിൻവലിക്കാൻ ജലന്ധർ ബിഷപ്പ് അഞ്ച് കോടി വാഗ്ദാനം ചെയ്‌തെന്ന് മൊഴി

തനിക്കെതിരായ പീഡനക്കേസ് പിൻവലിക്കാൻ ജലന്ധർ ബിഷപ്പ്, അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന്, പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. ഇതിന് പുറമെ കന്യാസ്ത്രീക്ക് സഭയിൽ ഉന്നത പദവിയും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വാഗ്ദ്ധാനം ചെയ്തിരുന്നതായി ഇയാൾ പറയുന്നു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവിടരുതെന്നായിരുന്നു ഫ്രാങ്കോ മുളക്കലിൻറെ ആവശ്യം. കാലടി സ്വദേശിയായ സുഹൃത്ത് വഴിയായിരുന്നു അനുനയ നീക്കമെന്നും മൊഴിയിൽ പറയുന്നു. ബിഷപ്പിനെതിരായ നടപടി വൈകുന്നതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സഹോദരൻ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here