ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.92 അടിയായി ഉയര്‍ന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അണക്കെട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ആശങ്കാജനകമായ സാഹചര്യം ഇല്ലെന്നും 2399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് ഇപ്പോള്‍ തീരുമാനം. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂര്‍ പിന്നിട്ടാലേ ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. അണക്കെട്ട് കാണാനായി എത്തുന്ന വാഹനങ്ങളെ പോലീസ് തടയുന്നുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഇടുക്കിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here