ജസ്‌നയുടെ തിരോധാനം; സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറും. ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ നിർണായക വിവരം ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നെങ്കിലും, ജസ്‌ന എവിടെ എന്നതിനെ കുറിച്ച് പോലീസിന് കൃത്യമായ വിവരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഐജി മനോജ് എബ്രഹാമിൻറെ കീഴിൽ 3 ഡിവൈഎസ്പിമാരും 30 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരും നാലുമാസമായി തുടരുന്ന അന്വേഷണം, പക്ഷെ ഇനിയും ജസ്‌നയെകുറിച്ച് കാര്യമായ വിവരം ലഭിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ കുടകിലും അടിമാലിയിലും നടത്തിയ പരിശോധനയും ഫലം കണ്ടില്ല. കുടകിൽ ജസ്‌നയുടെ ബന്ധുക്കളുടെ വീട്ടിലാണ് പരിശോധന നടത്തിയത്.
അടിമാലിയിൽ ഒരു പെൺകുട്ടിയും യുവാവും ടാക്‌സി വിളിച്ചിരുന്നതായും ഇത് ജസ്‌നയാണെന്ന് സംശയിക്കുന്നതായും ഡ്രൈവർ പറഞ്ഞതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here