നിര്‍ബന്ധിത കുമ്പസാരം വിലക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

നിര്‍ബന്ധിത കുമ്പസാരം വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ഇടപെടാനാവില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഏതെങ്കിലും മതമോ വിശ്വാസമോ തെരഞ്ഞെടുക്കാൻ രാജ്യത്തെ ഒരു നിയമവും പൗരനെ നിർബന്ധിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി. ഇഷ്ടമുള്ള മതവും വിശ്വാസവും പൗരൻ സ്വയം തെരഞ്ഞെടുക്കുന്നതാണെന്നും അതിന്റെ ചട്ടക്കൂടിനുള്ളിലെ വ്യവസ്ഥകൾ പാലിക്കാൻ പൗരന്
ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. വിയോജിപ്പുണ്ടെങ്കില്‍ വിട്ടുനില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ആരും തടയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here