‘പ്രിയപ്പെട്ടവളേ നിനക്കായ്’…പിന്നെ, വിമര്‍ശകര്‍ക്കും; കോഹ്‌ലിയുടെ ആഹ്ലാദപ്രകടനം വൈറല്‍ (വീഡിയോ)

ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി കവാത്ത് മറന്ന് കൂടാരം കയറിയപ്പോഴും നായകന്‍ കോഹ്‌ലി പാറപോലെ ഉറച്ച് നിന്നു. ഇംഗ്ലീഷ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും അസ്വസ്ഥരായി…അക്ഷമരായി…കോഹ്‌ലിയെ പുറത്താക്കുകയെന്നത് ബാലികേറാമലയായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ക്ക്. നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് വീശിയ ഇന്ത്യന്‍ നായകന്‍ ഒടുക്കം ടെസ്റ്റ് കരിയറിലെ 22-ാം സെഞ്ച്വറി തികച്ചു. എല്ലാവരും തോറ്റ് തുന്നംപാടിയ ബെര്‍മിങാമില്‍ കോഹ്‌ലി പൊന്നുംവിലയുള്ള സെഞ്ച്വറി കുറിച്ചിരിക്കുന്നു.
ഒടുവില്‍ അവസാന വിക്കറ്റായി കോഹ്‌ലി മടങ്ങുമ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് അനുഷ്‌ക പ്രിയതമനെ വരവേറ്റത്. അനുഷ്‌ക വിരാടിന്റെ ഭാഗ്യമല്ലെന്നും അനുഷ്‌കയുടെ സാന്നിധ്യത്തില്‍ വിരാട് അലസനായ കളിക്കാരനാണെന്നും പറഞ്ഞ് അടിക്കടി വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇന്ത്യന്‍ നായകന്റെ സെഞ്ച്വറി.
‘What a guy!’ ????? #Virushka @imVkohli @AnushkaSharma #INDvENG pic.twitter.com/t9b0jFrif1
— Anushka Sharma News (@AnushkaNews) August 2, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here