എഡ്ജ്ബാസ്റ്റണില്‍ ‘നായകന്‍’ കോഹ്‌ലി; ഇന്ന് ഇരു ടീമുകള്‍ക്കും നിര്‍ണായകം

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും. രണ്ടാം ദിനമായ ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. 3.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഒന്‍പത് റണ്‍സാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുള്ളത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ലീഡാണ് ഉള്ളത്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 274 ല്‍ അവസാനിച്ചു. ഇംഗ്ലണ്ട് ബൗളേഴ്‌സിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോഹ്‌ലി വേറിട്ടുനിന്നു. 225 പന്തുകളില്‍ നിന്ന് 149 റണ്‍സ് നേടിയ കോഹ്‌ലി ഇന്ത്യയെ നാണക്കേടില്‍ നിന്ന് കരകയറ്റുകയായിരുന്നു. കരിയറിലെ 22-ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി ബര്‍മിങാമില്‍ കുറിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് കോഹ്‌ലി നടത്തിയ പ്രകടനം ഇന്ത്യന്‍ നായകന്റെ തന്നെ കരിയറിലെ മികച്ച പ്രകടനമെന്നാണ് വിലയിരുത്തല്‍.
ഇംഗ്ലണ്ടിന് വേണ്ടി സാം കുറാന്‍ നാല് വിക്കറ്റ് സ്വന്തമാക്കി. ആന്‍ഡേഴ്‌സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. രണ്ടാം ഇന്നിംഗ്‌സില്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. റണ്‍സൊന്നുമെടുക്കാതെയാണ് കുക്ക് അശ്വിന് മുന്നില്‍ കീഴടങ്ങിയത്.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് – 287/10
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് – 274/10
ഇംഗ്ലണ്ടിന് 13 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ ് – 9/1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here