ഇംഗ്ലണ്ട് കളി തുടങ്ങിയതും അവസാനിപ്പിച്ചതും ചരിത്രനേട്ടത്തോടെ…കാര്യം ഇതാണ്:

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 31 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട് ചരിത്രത്തിലേക്ക്. ഇന്ത്യയുടെ അവസാന വിക്കറ്റും പിഴുതെടുത്ത് ആതിഥേയര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂട്ടിച്ചേര്‍ത്തു.
ആയിരാമത്തെ ടെസ്റ്റിനായി എഡ്ജ്ബാസ്റ്റണില്‍ കളിക്കാനിറങ്ങിയവര്‍ വിജയവുമായി മറ്റൊരു ചരിത്രവും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആയിരം ടെസ്റ്റ് കളിച്ച ഏക ടീമാണ് ഇംഗ്ലണ്ട്. ഈ നേട്ടത്തിനൊപ്പം ആയിരാമത്തെ ടെസ്റ്റില്‍ സ്വന്തം നാട്ടില്‍ വെച്ച് തന്നെ വിജയിക്കാനും അവര്‍ക്ക് സാധിച്ചു. അതും ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം റാങ്കുള്ള ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഈ അപൂര്‍വ്വ നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുന്നത്.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 ത്തിന്റെ ലീഡ് ഇംഗ്ലണ്ട് സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here