രണ്ടാം വയസ്സില്‍ ഉപേക്ഷിച്ച മകളെ തിരിച്ചു വേണമെന്ന് അമ്മ; കുട്ടിയെ പോറ്റമ്മയ്ക്കൊപ്പം വിട്ട് കോടതി
രണ്ടാം വയസില്‍ ഉപേക്ഷിച്ച മകളെ തിരിച്ചുവേണമെന്ന അമ്മയുടെ അപേക്ഷ കോടതി തള്ളി. രണ്ട് വയസ്സുമുതല്‍ കുട്ടിയെ വളര്‍ത്തിയ പോറ്റമ്മയ്ക്കൊപ്പം കോടതി വിട്ടു. ബോംബെയിലാണ് സംഭവം. പതിനാലു വയസ്സുള്ള പെണ്‍കുട്ടി പോറ്റമ്മയുടെ കൂടെ പോയാല്‍ മതിയെന്ന് കോടതിയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കോടതി പെണ്‍കുട്ടിയെ പോറ്റമ്മയുടെ പിന്നാലെ പോകാന്‍ അനുവദിച്ചത്. അനാഥയായ പെൺകുട്ടിയെ മുസ്‍ലിം കുടുംബമാണ് വളര്‍ത്തിയത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അമ്മയും സുഹൃത്തും ചേര്‍ന്ന് എത്തി പെണ്‍കുട്ടിയ പിടിച്ചുകൊണ്ട് പോയി. ഇതിനെതിരെ പോറ്റമ്മയുടെ കുടുംബം ശിശുക്ഷേമസമിതിയിയില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന്, പെൺകുട്ടിയെ രണ്ടു മാസം സൌത്ത് മുംബൈയിലെ ഉമര്‍ഖഡിയിലുള്ള ബാലികാ സദനത്തിലാക്കി. ഇവിടെ നിന്നാണ് കുട്ടിയെ കോടതിയില്‍ എത്തിച്ചത്. സ്വഭാവദൂഷ്യമുള്ള അമ്മയ്ക്കൊപ്പം വിടുന്നതു കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. പെണ്‍കുട്ടി വളരെ ബുദ്ധിമതിയാണെന്നും അവളുടെ ആഗ്രഹങ്ങളും വയസും ഒരിക്കലും അവഗണിക്കാനാവില്ലെന്നും ജസ്റ്റിസ് ഗൌതം പട്ടേല്‍ വിധിയില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here