കേരളാ പോലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കേരള പോലീസിന്റെ ഭാഗത്ത് വന്‍ സുരക്ഷാവീഴ്ച. തലസ്ഥാനത്ത് പോലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പോലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമാണ് വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്. രണ്ട് സിന്തസൈനര്‍ പ്രൊസസ്സറുള്ള വയര്‍ലസ് സെറ്റുകളാണ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. സമീപത്തെ സംഭാഷണങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള സെറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സെറ്റ് പിടികൂടി സ്ഥലത്ത് പോലീസും കേന്ദ്ര സംഘവും പരിശോധന നടത്തുകയാണ്. അതേസമയം, വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here