Advertisement

മുനമ്പം ബോട്ടപകടം; മൂന്ന് മരണം, ഒമ്പത് പേരെ കാണാനില്ലെന്ന് സൂചന

August 7, 2018
0 minutes Read
fishing boat accident

മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളാണ് മരിച്ച മൂന്ന് പേര്‍. 14 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ പരിക്കുകളോടെ രക്ഷിച്ചു. ബാക്കി ഒന്‍പത് പേരെ കുറിച്ച് വിവരങ്ങളൊന്നുമില്ല. കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാണാതായവരില്‍ ഒരു മലയാളിയും ഉണ്ട്. മുനമ്പം മലയങ്കര സ്വദേശി ഷിജുവായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവരില്‍ 11 പേര്‍ തമിഴ്‌നാട് സ്വദേശികളും രണ്ട് പേര്‍ ബംഗാള്‍ സ്വദേശികളുമാണ്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതാണ്.

മുനമ്പത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ഓഷ്യാനിക്ക് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടാക്കിയ കപ്പൽ നിറുത്താതെ പോയി. ബോട്ട് പൂർണ്ണമായും തകർന്നു. കടലിൽ ഒഴുകി നടന്ന മറ്റ് മത്സ്യ തൊഴിലാളികളെ മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഉൾക്കടലിൽ ചേറ്റുവ അഴിയ്ക്ക് പടിഞ്ഞാറാണ് സംഭവം. കുളച്ചൽ സ്വദേശികളാണ് മരിച്ചത്.
ഒപ്പം കടലിൽ ഉണ്ടായിരുന്ന മത്സ്യ ബന്ധന ബോട്ടുകളാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.
കപ്പലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അപകടം നടന്ന ബോട്ട് പൂർണ്ണമായും തകർന്നു. കടലിൽ നീന്തി നടന്ന  മത്സ്യ തൊഴിലാളികളെ മറ്റ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു.അടിയന്തര നടപടിയ്ക്ക് മുഖ്യമന്ത്രി കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ പുരോഗമിക്കുയാണ്. മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top