ചെറുതോണി ഡാം ട്രയല്‍ റണ്‍ ഉടന്‍; നാല് മണിക്കൂര്‍ നേരത്തേക്ക് വെള്ളം തുറന്നുവിടും

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് ഉച്ചക്ക് 12.30 ന് തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി 50 ക്യൂ. വെള്ളം 4 മണിക്കൂര്‍ നേരത്തേക്ക് തുറന്നുവിടും. ഇതിനുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
ഡാം തുറക്കുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി / പെരിയാര്‍ നദിയുടെ ഇരുകരകളിലുള്ളവരും അതിജാഗ്രത പുലര്‍ത്തേണ്ടതാണ്. നെടുമ്പാശേരി എയര്‍പോട്ടിന്റെ പുറകുവശം ഇതിനോടകം വെള്ളം കയറിയ സ്ഥിതിയിലാണ്. കര്‍ക്കിടക വാവുബലിയില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണം. അതിജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തില്‍ നിലവിലുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ ഇതുവരെ 22 ഡാമുകളാണ് തുറന്നിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്ത നിവാരണ സേനയുടെ സഹായം ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിനോദ സഞ്ചാരികള്‍ നിയന്ത്രണം പാലിക്കണമെന്നും ഡാം തുറക്കുന്ന സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
നെടുമ്പാശേരി എയര്‍പോട്ടിന്റെ പിന്‍വശം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here