ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; മഴ വില്ലനാകുന്നു

ലോഡ്‌സില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മഴയില്‍ കുതിര്‍ന്നു. ആദ്യ ദിവസമായ ഇന്നലെ കനത്ത മഴ കാരണം ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. രണ്ടാം ദിനമായ ഇന്നും സമാനമായ സാഹചര്യം തന്നെയാണ്. പത്ത് ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് രണ്ടാം ദിനം മഴ വില്ലനായത്.
ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 8.3 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകര്‍ച്ചയുടെ വക്കിലാണ്. റണ്‍സൊന്നുമെടുക്കാതെ ഓപ്പണര്‍ മുരളി വിജയ് പുറത്തായപ്പോള്‍ എട്ട് റണ്‍സ് മാത്രം നേടിയാണ് മറ്റൊരു ഓപ്പണര്‍ ലോകേഷ് രാഹുല്‍ പുറത്തായത്. ആദ്യ ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ചേതേശ്വര്‍ പൂജാര ഒരു റണ്‍സ് മാത്രം നേടി റണ്‍ഔട്ട് ആയി. ജെയിംസ് ആന്‍ഡേഴ്‌സനാണ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇപ്പോള്‍ ക്രീസില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here