എന്‍ആര്‍സിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആര് എതിര്‍ത്താലും എന്‍ആര്‍സിയുമായി മുന്നോട്ട് പോകുമെന്നും അമിത് ഷാ പറഞ്ഞു. എന്‍ആര്‍സി വിഷയത്തില്‍ മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎക്കെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കൊല്‍ക്കത്തയില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രജിസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നത് രാജ്യത്ത് അന്യായമായി കടന്നുകൂടിയവരെ പുറത്താക്കുന്നതിനാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുകയാണ് വേണ്ടത്. വോട്ട് ബാങ്കിനേക്കാള്‍ ബിജെപിക്ക് പ്രധാനം രാജ്യമാണ്. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അതിനെ എതിര്‍ക്കുന്നു. ബിജെപിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ബംഗാളിലെ ഓരോ ജില്ലകളിലും കടന്നുചെല്ലും. തൃണമൂലിനെ ബംഗാളില്‍ നിന്ന് പുറത്താക്കും- അമിത് ഷാ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here