ലോഡ്‌സ് ടെസ്റ്റ്; മഴയും ആന്‍ഡേഴ്‌സണും ഇന്ത്യയുടെ ചീട്ടുകീറി

ലോഡ്‌സില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 107 റണ്‍സിന് ഇന്ത്യ പുറത്തായി. ആദ്യ ദിനം മഴമൂലം പൂര്‍ണമായി ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ദിനത്തിലും മഴ വില്ലനായി. 35.2 ഓവര്‍ മാത്രമാണ് രണ്ടാം ദിനം കളി നടന്നത്.
ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യയെ തകര്‍ത്തു. 29 റണ്‍സ് നേടിയ ആര്‍. അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കോഹ്‌ലി 23 രണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് വോക്‌സ് രണ്ട് വിക്കറ്റും സാം കറാന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മഴയുടെ ശക്തിയില്‍ വേഗത കുറഞ്ഞ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല.
അടുത്ത ദിവസങ്ങളില്‍ മഴ കുറയുകയും പിച്ച് ബാറ്റ്‌സ്മാന്‍മാരെ തുണക്കുകയും ചെയ്താല്‍ അത് ഇംഗ്ലണ്ടിന് ഗുണം ചെയ്യും. ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ ദിനം മഴ മൂലം കളിക്കാന്‍ സാധിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here