മറഡോണ എന്ന ചിത്രത്തിലെ ബാല്‍ക്കണി വിഎഫ്എക്സായിരുന്നു; വീഡിയോ കാണാം

മറഡോണ എന്ന ടോവിനോ ചിത്രത്തില്‍ ബാല്‍ക്കണികള്‍ക്ക് കൃത്യമായ റോളുകളുണ്ടായിരുന്നു. മനോഹരമായ പ്രണയ ദൃശ്യങ്ങളാണ് ബാല്‍ക്കണികള്‍ സിനിമയില്‍ പറഞ്ഞത്. എന്നാല്‍ ആ ദൃശ്യങ്ങള്‍ വിഎഫ്എക്സിലാണ് ചിത്രീകരിച്ചതെന്ന കാര്യം അണിയറ പ്രവര്‍ത്തര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്ന ഫ്ളാറ്റിലാണ്. ബാല്‍ക്കണിയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പറയുന്നത്.
ശരണ്യ ആർ നായരാണ് ചിത്രത്തിൽ ടോവിനോയുടെ നായികയായി വേഷമിട്ടിരിക്കുന്നത്. കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here