അഡ്വ.ടിഎസ് രാജന്‍ അന്തരിച്ചു

കടയിരുപ്പ് എഴിപ്രം താഴയ്ക്കലില്‍ അഡ്വ. ടിഎസ് രാജന്‍ (56)അന്തരിച്ചു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. എസ്എഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം, ബാലസംഘം എറണാകുളം ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി, ഐക്കരനാട് സര്‍വ്വീസ് സഹകരണ സംഘം ഭരണസമിതിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ‘ലാവ് ലിന്‍: ഗൂഢാലോചനയുടെ ചുരുളഴിയുമ്പോള്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
ഭാര്യ മിനി എംഎസ് ( അധ്യാപിക,എലൂര്‍ ഗവ എച്ച്, എസ്). മകള്‍ നീരജ. സഹോദരങ്ങള്‍; ടി എസ് നാരായണന്‍, ടിഎസ് സുകുമാര്‍, ടിഎസ് ചക്രപാണി, ടിഎസ് ലീല,ടി എസ് വിലാസിനി, ടിഎസ് രാമകൃഷ്ണന്‍, ടിഎസ് മാധവന്‍. സംസ്കാരം നാളെ(ഞായര്‍) രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here