കുമ്പസാര പീഡനം; ഒന്നാം പ്രതി നാനൂറ് പ്രാവശ്യം പീഡിപ്പിച്ചെന്ന് പരാതി

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസ് യുവതിയെ നാനൂറ് പ്രാവശ്യം പീഡിപ്പിച്ചെന്ന് പരാതി. പതിനാറാം വയസ്സുമുതല്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കിയ പരാതിയില്‍ ഉള്ളത്. കേസിലെ ഒന്നും നാലും പ്രതികള്‍ ഇന്ന് കീഴടങ്ങിയിരുന്നു. കേസിലെ നാലാം പ്രതിയായ ജെയ്സ് ജോര്‍ജും എബ്രഹാം വർഗീസുമാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് ജെയ്സ്.കെ.ജോർജ് കീഴടങ്ങിയത്. തിരുവല്ലയിലായിരുന്നു എബ്രഹാം വർഗീസിന്റെ കീഴടങ്ങല്‍. വൈദികര്‍ക്ക് കീഴടങ്ങാനുള്ള അവസാന തീയ്യതിയായിരുന്നു ഇന്ന്.
യുവതിയെ വിവാഹ ശേഷവും ഒന്നാം പ്രതി പീഡിപ്പിച്ചു. നേരത്തെ പീഡിപ്പിച്ചതും കുമ്പസാര രഹസ്യങ്ങളും പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. കൗണ്‍സിലിംഗ് നല്‍കാനെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. പല തവണ ഭീഷണിപ്പെടുത്തി ഹോട്ടല്‍ ബില്‍ അടപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here