നീന്തല്‍ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

സബ് ജില്ലാ നീന്തല്‍ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തലശ്ശേരിയിലാണ് സംഭവം. ന്യൂമാഹി എംഎം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ വിദ്യാര്‍ത്ഥി ഹൃത്വിക് രാജാണ് മരിച്ചത്. ടെമ്പില്‍ ഗേറ്റ് ജഗനാഥ ക്ഷേത്രക്കുളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പത്തരയ്ക്ക് വെള്ളത്തില്‍ മുങ്ങിപ്പോയ കുട്ടിയെ പന്ത്രണ്ട് മണിയോടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും നോക്കി നില്‍ക്കെയായിരുന്നു കുട്ടിയുടെ ദാരുണാന്ത്യം. കുട്ടിയുടെ മത്സരം മൊബൈലില്‍ പകര്‍ത്തുകയായിരുന്ന പിതാവാണ് ആദ്യം കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായില്ല. ചെളി നിറഞ്ഞ കുളത്തില്‍ നീന്തല്‍ മത്സരം നടത്തിയതിനെതിരെ വ്യാപകമായ പരാതിയുയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് എത്തിയ സ്ക്കൂബാ വിദഗ്ധരാണ് കുട്ടിയെ പുറത്തെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here